Posted On
date_range Updated On
date_range അബൂദബിയിൽ ഡ്രോൺ ആക്രമണം; റുവൈസ് വ്യവസായ കോംപ്ലക്സിൽ തീപ്പിടിത്തം
അബൂദബി: എമിറേറ്റിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് അഗ്നിശമന സേനയും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അബൂദബി മീഡിയ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
ഇതുവരെ ആരും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.