മത്സ്യത്തൊഴിലാളി ക്ഷേമത്തിന് അജ്​മാനിൽ​ 50 ലക്ഷം

അജ്മാന്‍: പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി 50 ലക്ഷം ദിര്‍ഹം ധനസഹായം പ്രഖ്യാപിച്ചു. അജ്മാൻ ഫിഷർമെൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം ഗ്രാന്റ് വിതരണം ചെയ്യാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയാണ്​ നിർദേശിച്ചത്​.

മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്ന സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവിത പ്രതിബന്ധങ്ങളെ നേരിടുന്നതിനുമായാണ് ഈ ആനുകൂല്യം പ്രഖയാപിച്ചത്​. കൂടുതല്‍ സ്വദേശികളെ ഈ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കാനും തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായാണ് ധനസഹായം പ്രഖ്യാപിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അജ്മാൻ കിരീടാവകാശിയുടെ ഓഫീസ് മേധാവിയും അജ്മാൻ മത്സ്യത്തൊഴിലാളി അസോസിയേഷന്‍റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ഇബ്രാഹിം അൽ ഗംലാസി ഉദാരമായ പ്രവൃത്തിക്ക് നന്ദി പറഞ്ഞു.

Tags:    
News Summary - 50 lakhs in Ajman for the welfare of fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 03:24 GMT