കാസർക്കോട്​ മുൻ നഗരസഭാ കൗൺസിലർ യു.എ.ഇയിൽ അപകടത്തിൽ മരിച്ചു

ദുബൈ: കാസര്‍കോട് നഗരസഭ മുന്‍ വനിതാ കൗണ്‍സിലര്‍ യു.എ.ഇയില്‍ അപകടത്തില്‍ മരിച്ചു. നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പ്രശാന്ത​​െൻറ ഭാര്യ സുനിത (40) യാണ് മരിച്ചത്. ഷാർജയിൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്​തു വരുന്ന സുനിത  കാറിൽ യാത്ര ചെയ്യുന്നതിനിടെ വാതിൽ തുറന്ന്​ പുറത്തേക്ക്​ തെറിച്ചുവീണാണ്​ അപകടം. ഷാർജ^ ദൈദ്​ റോഡിൽ ​ വിളക്ക്​ കാലിൽ തലയിടിക്കുകയായിരുന്നുവെന്നറിയുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.  2005-2010 കാലയളവില്‍ കാസര്‍കോട് കടപ്പുറം 37-ാം വാര്‍ഡ് ബി.ജെ.പി കൗണ്‍സിലറായിരുന്ന സുനിത അഞ്ചു വര്‍ഷമായി യു.എ.ഇയിലുണ്ട്​.    
 
Tags:    
News Summary - uae accident death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.