ദുബൈയിൽ ഷോപ്പിങ്​ സെന്‍റർ തകർന്നു വീണ്​ രണ്ട്​ പേർക്ക്​ പരിക്ക്​

ദുബൈ: നഗരത്തിലെ പ്രധാന ഷോപ്പിങ്​ സെന്‍ററിന്‍റെ ഒരു ഭാഗം തകർന്നു വീണ്​ രണ്ട്​ പേർക്ക്​ പരിക്ക്​. അൽ മുല്ല പ്ലാസയുടെ ഒരു ഭാഗമാണ്​ ശനിയാഴ്​ച രാത്രി തകർന്നു വീണത്​. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന്​ ഞായറാഴ്ച ദുബൈ പൊലീസ്​ വാർത്തകുറിപ്പിൽ അറിയിച്ചു.

ഭാരമേറിയ വസ്തുക്കൾ ശരിയാംവിധം സൂക്ഷിക്കാത്തതാണ്​ അപകടത്തിന്​ കാരണമെന്നാണ്​ പ്രാഥമിക അന്വേഷണത്തിൽ വ്യക്​തമായത്​. അക്ഷിരക്ഷാ സേന ഉടൻ സ്ഥലത്തെി രക്ഷാപ്രവർത്തനം ആരംഭിക്കുകയും തൊഴിലാളികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്​.

അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. ഇവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടില്ല. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Two people injured after shopping center collapsed in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.