Posted On
date_range Updated On
date_range റമദാൻ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ട് മണിക്കൂർ ജോലിയിളവ്
ദുബൈ: റമദാനിൽ യു.എ.ഇയിലെ സ്വകാര്യ മേഖല ജീവനക്കാരുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു.
നിലവിലെ സമയത്തിൽനിന്ന് രണ്ടുമണിക്കൂർ ഇളവ് ലഭിക്കുന്ന രീതിയിലാണ് സമയം ക്രമീകരിക്കേണ്ടത്. സർക്കാർ ജീവനക്കാരുടെ റമദാൻ പ്രവൃത്തിസമയം നേരത്തേ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതുമുതൽ ഉച്ച 2.30 വരെയായി ചുരുക്കിയിരുന്നു. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 12 വരെ മാത്രമായിരിക്കും പ്രവൃത്തി സമയം. സ്വകാര്യ മേഖല ജീവനക്കാർക്ക് എല്ലാ ദിവസവും പ്രവൃത്തി സമയത്തിൽ രണ്ടുമണിക്കൂർ ഇളവുണ്ടാകും. ഏപ്രിൽ രണ്ടിന് റമദാൻ തുടങ്ങുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.