ദുബൈ: ബലിപെരുന്നാൾ അവധിദിവസങ്ങളിൽ ദുബൈയിൽ വിവിധ അപകടങ്ങളിൽ രണ്ടുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. ആകെ ഒമ്പത് റോഡപകടങ്ങളാണ് ജൂലൈ എട്ടു മുതൽ 11വരെ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പെരുന്നാൾ ദിവസത്തിലെ അപകടങ്ങളിലാണ് രണ്ടു മരണമുണ്ടായത്. ഈ ദിവസങ്ങളിൽ അമ്പതിനായിരത്തിലേറെ അടിയന്തര ഫോൺവിളികൾ പൊലീസിന് ലഭിച്ചു. ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ അവധിദിവസത്തിൽ മൂന്ന് മരണവും 30 പേർക്ക് പരിക്കുമേറ്റിരുന്നു. അതിനിടെ ഉമ്മുൽ ഖുവൈനിൽ ചൊവ്വാഴ്ച അപകടത്തിൽ ഒരാൾ മരിച്ചു. ശൈഖ് സായിദ് മസ്ജിദിന് സമീപത്തെ റോഡിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന മൊറോക്കൻ പൗരനാണ് മരിച്ചത്. റെഡ് സിഗ്നൽ മറികടന്ന് സഞ്ചരിച്ചതാണ് അപകടകാരണമായത്. സംഭവത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.