ഇന്ത്യൻ ടീം ദുബൈയിൽ പരിശീലനത്തിനെത്തിയപ്പോൾ

ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ്: യു.എ.ഇയിലെ ആദ്യ മത്സരം ഇന്ന്

ദുബൈ: ട്വൻറി 20 ലോകകപ്പിൽ യു.എ.ഇയിലെ ആദ്യ മത്സരം ഇന്ന്​ അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ നടക്കും. ഉച്ചക്ക്​ രണ്ടിന്​ നടക്കുന്ന മത്സരത്തിൽ അയർലൻഡും നെതർലൻഡും ഏറ്റുമുട്ടും. പ്രാഥമിക റൗണ്ട്​ മത്സരങ്ങളാണ്​ നടക്കുന്നത്​. വൈകീട്ട്​ ആറിന്​ നടക്കുന്ന മത്സരത്തിൽ നമീബിയയെ ശ്രീലങ്ക നേരിടും. അതേസമയം, സൂപ്പർ 12 ടീമുകളുടെ വാം അപ്​ മത്സരങ്ങൾ ഇന്ന്​ തുടങ്ങും. ഐ.സി.സി അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ്​. വൈകീട്ട്​ ആറിനാണ്​ മത്സരം. ഐ.പി.എല്ലിന്​ ശേഷം ഇന്ത്യൻ ടീം അംഗങ്ങൾ എല്ലാവരും ക്യാമ്പിലെത്തിയിട്ടുണ്ട്​. അഫ്​ഗാനിസ്​താൻ- ദക്ഷിണാഫ്രിക്ക, പാകിസ്​താൻ- വെസ്​റ്റിൻഡീസ്​, ആസ്​ട്രേലിയ- ന്യൂസിലൻഡ്​ എന്നീ മത്സരങ്ങളും ഇന്ന്​ നടക്കും.


Tags:    
News Summary - Twenty20 Cricket World Cup: The first match in the UAE today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.