എണ്ണച്ചോർച്ച മുന്നറിയിപ്പ്; ഷാർജയിലെ ബീച്ചുകൾ താൽക്കാലികമായി അടച്ചു

ഷാർജ: ഷാർജ നഗരത്തിലെ ബീച്ചുകൾ താൽക്കാലികമായി അടച്ചതായി ഷാർജ ഗവൺമെന്‍റ് മീഡിയ ബ്യൂറോ അറിയിച്ചു. കടലിലെ ടാങ്കറിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയിൽ നിന്ന് തീരദേശത്തെ സംരക്ഷിക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി.

എണ്ണച്ചോർച്ച തീരത്തേക്ക് വ്യാപിക്കുന്നത് തടയാനും കടൽത്തീരം സുരക്ഷിതമാക്കാനും പ്രത്യേക വിദഗ്ദ്ധ സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും ചേർന്ന് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണ്. മലിനീകരണം നിയന്ത്രണവിധേയമാക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ ഈ മുൻകരുതൽ നടത്തുന്നത്.

തീരപ്രദേശങ്ങൾ താൽക്കാലികമായി അടച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും ബീച്ച് സന്ദർശകരും സുരക്ഷാ സംഘം നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

ഔദ്യോഗിക നിർദേശങ്ങളോട് സഹകരിക്കേണ്ടതിന്‍റെ പ്രാധാന്യം അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളും തത്സമയ വിവരങ്ങളും വാർത്താ ചാനലുകൾ വഴിയും ഔദ്യോഗിക മാർഗങ്ങൾ വഴിയും മാത്രം ശേഖരിക്കണമെന്നും വ്യാജവാർത്തകളും അനാവശ്യ കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

Tags:    
News Summary - Sharjah Government Closes Coastlines Due to Offshore Oil Leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.