ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാർക്ക്​ നൽകുന്ന പുതിയ ട്രോളി

മുനിസിപ്പാലിറ്റി ജീവനക്കാർക്ക്​ ട്രോളികൾ തണൽവിരിക്കും

ദുബൈ: പൊരിവെയിലത്ത്​ ​െതാഴിലെടുക്കുന്ന ശുചീകരണ തൊഴിലാളികൾക്ക്​ ആശ്വാസമായി ദുബൈ മുനിസിപ്പാലിറ്റിയുടെ ട്രോളികൾ. മുകളിൽ ഷെയ്​ഡും ഫാനുമുള്ള ട്രോളികളാണ്​ മുനിസിപ്പാലിറ്റി ജീവനക്കാർക്കായി അധികൃതർ നൽകിയത്​.

സൗരോർജത്തിലാണ്​ ഫാൻ പ്രവർത്തിക്കുക. യു.എ.ഇയിൽ ഇപ്പോൾ കനത്ത വെയിലാണ്​. ഈ സമയത്ത്​ തൊഴിലാളികൾക്ക്​ ആശ്വാസം പകരുന്ന നടപടിയാണിത്​. ശുചീകരണ വസ്​തുക്കൾ സൂക്ഷിക്കാൻ സൗകര്യം ട്രോളിയിലുണ്ട്​. രണ്ട്​ സംഭരണികളിലായി 150 ലിറ്റർ വരെ ശേഖരിക്കാം. ആദ്യ ഘട്ടമായി 25 ​േ​ട്രാളികളാണ്​ വിതരണം ചെയ്യുക​. ദുബൈയുടെ സൗന്ദര്യം നിലനിർത്താനും വർധിപ്പിക്കാനും ശുചീകരണ തൊഴിലാളികൾ വഹിക്കുന്ന പങ്ക്​ വലുതാണെന്ന്​ അധികൃതർ പറഞ്ഞു.

Tags:    
News Summary - Trolleys will provide shade for municipal employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.