ദുബൈ: കോക്കൂർ സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ ട്രാക്സ് മെഗാ ഇവന്റിന്റെ നാലാമത് സീസൺ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ ദുബൈ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ നടക്കും. സ്കൂളിലെ റിട്ട. അധ്യാപകൻ ഹസൻ മാസ്റ്ററും അദ്ദേഹത്തിന്റെ ഭാര്യയും മുൻ ആലംകോട് പഞ്ചായത്ത് പ്രസിഡന്റുമായ ആയിഷ ഹസനുമാണ് മുഖ്യാതിഥികൾ. ചടങ്ങിൽ പ്രവർത്തന പാതയിൽ മികച്ച കഴിവ് തെളിയിച്ചവരെ ആദരിക്കും.
ഫുട്ബാൾ മത്സരം, വടംവലി, വോളിബാൾ, മെഹന്തി, പായസം കുട്ടികൾക്കായി ചിത്രരചന മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളുടെ ഭാഗമായി നടന്ന ജഴ്സി പ്രകാശനം റഫീഖ് അൽ മയാർ നിർവഹിച്ചു. മെഗാ ഇവന്റിന്റെ ഭാഗമായി നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ യു.എൻ.എം ഉദിൻപറമ്പ്,മോഡേൺ ചിയ്യാനൂർ, സഹൃദയ എറവറാംക്കുന്ന് എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.