ഇത്തിസലാത്ത് അക്കാദമിയിൽ നടന്ന ഗ്രാൻഡ് ബിയറി മേളയിൽ തുംബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീന് ഗ്ലോബൽ ബിസിനസ് ഐക്കൺ 2025 പുരസ്കാരം നൽകി ആദരിക്കുന്നു
ദുബൈ: തുംബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീന് ഗ്ലോബൽ ബിസിനസ് ഐക്കൺ 2025 പുരസ്കാരം സമ്മാനിച്ചു. ഇത്തിസലാത്ത് അക്കാദമിയിൽ നടന്ന ഗ്രാൻഡ് ബിയറി മേളയിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി. കാദർ, ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.
ലോകമെമ്പാടും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് തുംബെ മൊയ്തീൻ പ്രചോദനമാണെന്ന് യു.ടി. കാദർ പറഞ്ഞു.
ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ മേഖലയിൽ മികവ് പ്രകടമാക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമം ഇന്ത്യൻ ബിസിനസ് സമൂഹത്തിന് ആഗോള അംഗീകാരം നേടിത്തരിക മാത്രമല്ല, തൊഴിലിലൂടെയും നവീകരണത്തിലൂടെയും അനേകം ആളുകളെ ഉയർത്തിക്കൊണ്ടുവരിക കൂടിയാണ് ചെയ്യുന്നത്. ഇത് ബിയറക്കും ഇന്ത്യൻ സമൂഹങ്ങൾക്കും ഒരുപോലെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ബിയറീസ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) യു.എ.ഇ ചാപ്റ്ററാണ് ബിറിയ മേള സംഘടിപ്പിക്കുന്നത്. ബിസിനസ് നേതാക്കൾ, പ്രഫഷണലുകൾ, വിവിധ സമൂഹങ്ങളിലെ അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 10,000ത്തോളം പേർ മേളയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.