Posted On
date_range Updated On
date_range തൃശൂർ സ്വദേശിനി ഷാർജയിൽ നിര്യാതയായി
ദുബൈ: തൃശൂർ സ്വദേശിനിയായ കോളജ് അധ്യാപിക ഷാർജയിൽ നിര്യാതയായി. എടമുട്ടം പാലപ്പെട്ടിവളവിൽ കടമ്പോട്ട് ഷുക്കൂറിെൻറ മകളും ചെന്ത്രാപ്പിന്നി പുതിയവീട്ടിൽ മുഹമ്മദ് ബഷീറിെൻറ ഭാര്യയുമായ സഹീറ (33)യാണ് മരിച്ചത്. തൃശൂർ പുതിയകാവ് ഇൽഫത്ത് കോളജ് അധ്യാപികയായിരുന്നു.
ഷാർജയിലെ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കാൻ മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് എത്തിയതായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഷാർജ കുവൈത്ത് ആശുപത്രിയിലായിരുന്നു മരണം. ഇരട്ട സഹോദരങ്ങളായ ഫർഹാൻ, ഫൗസാൻ (ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ) എന്നിവർ മക്കളാണ്. മൃതദേഹം ഷാർജയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.