മൂന്നുപേരെ വെടിവെച്ചുകൊന്ന കേസ്: റാക് കോടതിയില്‍ വിചാരണ തുടങ്ങി

റാസല്‍ഖൈമ: എട്ടു മാസങ്ങള്‍ക്കു മുമ്പ് റാക് ജൂലാനില്‍ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന ദാരുണ സംഭവത്തില്‍ റാക് കോടതിയില്‍ വിചാരണ ആരംഭിച്ചു. വാഹനത്തിന് വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട വാഗ്വാദത്തിനൊടുവില്‍ 66കാരിയായ മാതാവും 36ഉം 38ഉം പ്രായമുള്ള പെണ്‍മക്കളും വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

47കാരിയായ മറ്റൊരു മകള്‍ സംഭവത്തില്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. 55കാരനായ യമന്‍ പൗരനാണ് സംഭവത്തിലെ പ്രതി. യു.എ.ഇയെ ഞെട്ടിച്ച കൊലപാതക ക്കേസില്‍ റാക് ക്രിമിനല്‍ കോടതിയാണ് വാദം കേള്‍ക്കുന്നത്.പ്രതിക്ക് വധശിക്ഷ വേണമെന്നതാണ് ഇരകളുടെ ആവശ്യം. നേരത്തെ നടന്ന വാദത്തിന്‍റെ ആദ്യ സെഷനില്‍ നിയമപരമായ പ്രാതിനിധ്യം നല്‍കാന്‍ കഴിയാതിരുന്നതിനാല്‍ ഇരയുടെ മകന് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. 

Tags:    
News Summary - Three-person shooting case: Trial begins in Rak court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.