Posted On
date_range Updated On
date_range തൂലിക ഫോറം ഭരണഘടന സെമിനാർ 16ന്
ദുബൈ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി തൂലിക ഫോറം ‘ഭരണഘടന: നീതി സമത്വം ജനാധിപത്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16ന് രാത്രി 7.30ന് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ, അഡ്വ.എൻ.എ. കരീം, ഡോ. ഷരീഫ് പൊവ്വൽ എന്നിവർ പങ്കെടുക്കും. തൂലിക ഫോറം നടത്തിയ ലേഖന മത്സരത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും പരിപാടിയിൽ സമ്മാനിക്കും. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തൽ ചടങ്ങ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.