മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി പ്രവാസി ഇന്ത്യ യു.എ.ഇ

ദുബൈ: പ്രവാസി സമൂഹത്തിന്‍റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ‘പ്രവാസി ഇന്ത്യ യു.എ.ഇ’ തയാറാക്കിയ നിവേദനം കേരള മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്‍റ് അബ്ദുൽ ഹസീബ്, സാബിർ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

പ്രവാസി സമൂഹത്തിന്‍റെ 38 ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. നിവേദനത്തോട് മുഖ്യമന്ത്രി അനുഭാവപൂർവമായാണ് പ്രതികരിച്ചത്. ഉന്നയിച്ച ആവശ്യങ്ങളിന്മേൽ വിശദമായ ചർച്ചയും സർക്കാർ തലത്തിൽ പരിശോധനയും ഉണ്ടാകുമെന്ന് അദ്ദേഹം പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി. പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പ്രവാസി ഇന്ത്യ യു.എ.ഇ നടത്തിവരുന്ന ശ്രമങ്ങളിൽ ഇത് സുപ്രധാന ചുവടുവെപ്പാണെന്ന് അബ്ദുൽ ഹസീബ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Pravasi India UAE submits memorandum to Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.