Posted On
date_range Updated On
date_range ഗാന്ധിയൻ മൂല്യങ്ങൾ രാജ്യത്തിന് ശക്തിനൽകി; ചാണ്ടി ഉമ്മൻ എം.എൽ.എ
ദുബൈ: ഗാന്ധിയൻ മൂല്യങ്ങളാണ് ഇന്ത്യയെ ഒന്നായി ചേർത്തുനിർത്തിയതെന്നും വർഗീയ വിദ്വേഷങ്ങൾക്കിടയിലും തകരാത്ത ഗാന്ധി ദർശനങ്ങളാണ് ഇന്ത്യയുടെ ആത്മാവായി രാജ്യത്തിന് ശക്തി നൽകിയതെന്നും ചാണ്ടി ഉമ്മൻ എം.എൽ. എ പറഞ്ഞു. ദുബൈ ഇൻകാസ് കോട്ടയം ജില്ല കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്‍റ് ജീസ് ജോർജ് അധ്യക്ഷത വഹിച്ചു. ഇൻകാസ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ മുഖ്യപ്രഭാഷണം നടത്തി. ഫിറോസ് മുഹമ്മദലി സ്വാഗതം പറഞ്ഞു. ദുബൈ ഇൻകാസ് വർക്കിങ് പ്രസിഡന്‍റ് ബി. പവിത്രൻ, ടൈറ്റസ് പല്ലുരാൻ, പ്രജീഷ് ബാലുശ്ശേരി, ബൈജു സുലൈമാൻ, ബെഞ്ചമിൻ, ബിജോ തോമസ്, ആന്‍റോ അബ്രഹാം എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.