ബിസ്മി ഹോൾസെയിൽ 'മെഗാ ഫെസ്റ്റ് സീസൺ 5' ഷോപ്പിങ് കാമ്പയിൻ പ്രഖ്യാപന ചടങ്ങിൽ പി.എം. ഹാരിസ് (ചെയർമാൻ ആൻഡ് സി.എം.ഡി, ബിസ്മി ഗ്രൂപ്), ഫൈസൽ ഹാരിസ് (എക്സിക്യൂട്ടീവ് ഡയറക്ടർ, ബിസ്മി ഗ്രൂപ്), ഫഹീം ഹാരിസ് (എക്സിക്യൂട്ടീവ് ഡയറക്ടർ. ബിസ്മി ഗ്രൂപ്), റോഷൻ കക്കാട്ട് (ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ബിസ്മി ഗ്രൂപ്) തുടങ്ങിയവർ

യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’

ദുബൈ: യു.എ.ഇയിലെ സംരംഭകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും വൻ പിന്തുണ വാഗ്ദാനം ചെയ്ത് ബിസ്മി ഹോൾസെയിൽ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഷോപ്പിങ് കാമ്പയിനായ 'മെഗാ ഫെസ്റ്റ് സീസൺ 5' പ്രഖ്യാപിച്ചു. യു.എ.ഇയിൽ പ്രവർത്തനം ആരംഭിച്ചതിന്‍റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ 60 ദിവസത്തെ പ്രചാരണ പരിപാടി, 2030-ഓടെ 30,000 ബിസിനസുകളെ ശാക്തീകരിക്കുകയെന്ന കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തിന്‍റെ ഭാഗമാണ്.

‘മെഗാ ഫെസ്റ്റ് സീസൺ 5’ 2026 ഒക്ടോബർ ഒന്നുമുതൽ നവംബർ 29 വരെയാണ്. ഈ കാലയളവിൽ ബിസ്മിയിൽനിന്ന് 300 ദിർഹമോ അതിനുമുകളിലോ തുകക്ക് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് റാഫിൾ കൂപ്പണുകൾ ലഭിക്കും. വിവിധ വിനോദ പരിപാടികളുടെ അകമ്പടിയോടെ സംഘടിപ്പിക്കുന്ന രണ്ട് തത്സമയ നറുക്കെടുപ്പു പരിപാടികളിലാണ് ഈ കൂപ്പൺ നറുക്കെടുപ്പ്. ഇതിൽ ആദ്യത്തെ നറുക്കെടുപ്പ് 2026 നവംബർ ഏഴിനും രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബർ അഞ്ചിനും നടക്കും.

ആകർഷകമായ സമ്മാനങ്ങളുടെ വമ്പൻ നിരയാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. രണ്ട് ജെറ്റൂർ ടി2 ഐ-ഡിഎം എസ്‌യുവികൾ, ഉൽപന്നങ്ങൾ പൂർണമായി നിറച്ച 20 അടി നീളമുള്ള അഞ്ച് കണ്ടെയ്നറുകൾ, സ്വർണനാണയങ്ങൾ, ഐഫോൺ 18 പ്രോ സ്മാർട്ട്‌ഫോണുകൾ, ഡൈസൺ കിറ്റുകൾ, ബിസ്മി ഷോപ്പിങ് വൗച്ചറുകൾ എന്നിവ സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. 2024ലെ സീസൺ 3-ൽ പൂർണ സജ്ജമായ മിനി മാർട്ട് നൽകിയതുപോലെ, ബിസിനസ് വളർച്ചക്ക് സഹായിക്കുന്ന സമ്മാനങ്ങൾ നൽകുന്ന രീതിയാണ് ഇത്തവണയും തുടരുന്നത്.

2001ൽ പ്രവർത്തനം ആരംഭിച്ച ബിസ്മി, ഇന്ന് 300-ലധികം എഫ്‌.എം.സി.ജി വിഭാഗങ്ങളിലായി യു.എ.ഇയിലുടനീളമുള്ള 12,000ത്തിലധികം ബിസിനസുകൾക്ക് ഉൽപന്നങ്ങൾ എത്തിച്ചുനൽകുന്നു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരും മികച്ച പ്രവർത്തനരീതികളും ഡിജിറ്റൽ സാങ്കേതികവിദ്യയിലെ തടസ്സമില്ലാത്ത നിക്ഷേപവും വഴി യു.എ.ഇയിലെ ബിസിനസ് മേഖലക്ക് അനുയോജ്യമായ കണക്റ്റഡ് ഇക്കോസിസ്റ്റം ഒരുക്കാൻ ബിസ്മിക്ക് സാധിച്ചിട്ടുണ്ട്.

ഹോൾസെയിൽ വിതരണക്കാർ എന്നതിനപ്പുറം, യു.എ.ഇയിൽ ബിസിനസ് ആരംഭിക്കാനോ വിപുലീകരിക്കാനോ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകന്‍റെയും ഏറ്റവും വിശ്വസ്തനായ വളർച്ചാ പങ്കാളിയായി മാറുക എന്നതാണ് ബിസ്മിയുടെ ലക്ഷ്യം.

‘ഈ മേഖലയിൽ ഒരു ബിസിനസ് ആരംഭിക്കുമ്പോഴോ അത് വിപുലീകരിക്കുമ്പോഴോ ഏതൊരു സംരംഭകന്‍റെയും മനസ്സിൽ ആദ്യം എത്തുന്നതും, ഏറ്റവും വിശ്വസ്തവുമായ വളർച്ചാ പങ്കാളിയായി ബിസ്മി മാറണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളോടൊപ്പം വളരുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടങ്ങൾ തിരികെ നൽകി ആ പ്രതിബദ്ധത വ്യക്തമാക്കുകയാണ് മെഗാ ഫെസ്റ്റിലൂടെ ചെയ്യുന്നത്’ -ബിസ്മി ഗ്രൂപ്പ് വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ പി.എം. ഹാരിസ് (ചെയർമാൻ ആൻഡ് സി.എം.ഡി, ബിസ്മി ഗ്രൂപ്), ഫൈസൽ ഹാരിസ് (എക്സിക്യൂട്ടീവ് ഡയറക്ടർ, ബിസ്മി ഗ്രൂപ്), ഫഹീം ഹാരിസ് (എക്സിക്യൂട്ടീവ് ഡയറക്ടർ. ബിസ്മി ഗ്രൂപ്), റോഷൻ കക്കാട്ട് (ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ബിസ്മി ഗ്രൂപ്) എന്നിവരും മറ്റു ബിസ്മി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Tags:    
News Summary - Bismi 'Mega Fest Season 5' to empower entrepreneurs in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.