Posted On
date_range Updated On
date_range േഗ്ലാബൽ വില്ലേജിൽ തീ തുപ്പുന്ന ഡ്രാഗണുകൾ എത്തും; വ്യത്യസ്തമാകും ഇത്തവണ ഫയർ ഫൗണ്ടൻ ഷോ
ദുബൈ: ഒക്ടോബർ 26ന് ആരംഭിക്കുന്ന ഈ വർഷത്തെ ഗ്ലോബൽ വില്ലേജിൽ ഇത്തവണ സന്ദർശകരെ വിസ്മയിപ്പിക്കാൻ ഫയർ ഫൗണ്ടൻ ഷോ. കൂടുതൽ സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മേളയുടെ പ്രധാന ആകർഷകമാകും
ഡ്രാഗണുകളും മറ്റും തീത്തുപ്പുന്ന രീതിയിലെ ഈ വ്യത്യസ്തമായ ഷോ. വിവിധ പരിപാടികൾക്കായി പ്രത്യേക വേദിയും ഇവിടെ ഒരുക്കുന്നുണ്ട്.
ഓരോതവണയും പുതിയ അനുഭവം സന്ദർശകർക്ക് നൽകുന്നതിന് ആവശ്യമായ നവീകരണങ്ങളാണ് വരുത്തുന്നതെന്നും കഴിഞ്ഞ തവണത്തെ 'േഫ്ലാട്ടിങ് മാർക്കറ്റി'നേക്കാൾ ആകർഷകമായിരിക്കും പുതിയ കാഴ്ചകളെന്നും ഗ്ലോബൽവില്ലേജ് സീനിയർ മാനേജർ മുഹന്നദ് ഇസ്ഹാഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.