ദുബൈ: ജ്വല്ലറി മാനേജറുടെ കണ്ണിൽ മുളകുപൊടി വിതറി കവർച്ചക്ക് ശ്രമം. ബർ ദുബൈയിലെ അൽ ഫഹീദി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഇൻഡസ് ജ്വല്ലറി മാനേജർ ജാവേദ് ഹസനു നേരെയാണ് കവർച്ചാ ശ്രമമുണ്ടായത്. വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് ജ്വല്ലറിയിൽനിന്ന് ഫ്ലാറ്റിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. ജൂബിലി റോഡിൽ ആസ്റ്റർ ക്ലിനിക്കിന് പിറകിലൂടെയുള്ള റോഡിലെത്തിയപ്പോൾ ഒളിച്ചിരുന്ന നാലംഗ കവർച്ചാ സംഘം ജാവേദിനുനേരെ മുളകു പൊടി വിതറുകയായിരുന്നു. തുടർന്ന് കൈയിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും ജാവേദ് എതിർത്തതോടെ സംഘം മർദിക്കാൻ തുടങ്ങി.
ബഹളം കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുമ്പോഴേക്കും സംഘം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ അൽ റഫ പൊലീസ് കേസെടുത്തിട്ടുണ്ട്. ബാഗിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ജാവേദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.