റാസൽഖൈമ: നിർമാണം അവസാനഘട്ടത്തിലെത്തിയ റാസൽഖൈമയിലെ വീടുകളിൽ മോഷണം നടത്തിയവരെ പിടികൂടി റാക് പൊലീസ്. 15ഓളം വീടുകളിലാണ് കവർച്ച നടന്നത്.
നാലംഗ ഏഷ്യന്‍ സംഘമാണ് അറസ്റ്റിലായത്. ഇലക്ട്രിക്കൽ, സാനിട്ടറി എക്യുപ്പ്മെന്‍റുകളും കാബിളുകളും കവർച്ച ചെയ്ത് മറ്റൊരു ഏഷ്യൻ വംശജന് നൽകി പണം വാങ്ങുന്നതായിരുന്നു ഇവരുടെ രീതിയെന്ന് അധികൃതർ പറഞ്ഞു. മോഷണ മുതലാണെന്ന് അറിയാതെയാണ് താൻ ഇടപാട് നടത്തിയതെന്നാണ് വാങ്ങിയയാളുടെ വാദം. വ്യാപകമായ പരാതി ലഭിച്ചതിനെത്തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.