ദുബൈ: അക്കാഫ് ഇവന്‍റ്സിന്‍റെ നേതൃത്വത്തിൽ ദുബൈയിൽ ശ്രീനിവാസൻ അനുസ്മരണം നടത്തി. അക്കാഫ് ഇവന്‍റ്സ് ഓഫീസ് ഹാളിൽ ഞായറാഴ്ച വൈകിട്ട് 4.30ന് നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി. ചടങ്ങിൽ പ്രസിഡന്‍റ് ചാൾസ് പോൾ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ സ്വാഗതം പറഞ്ഞു.
പ്രമുഖ സാഹിത്യകാരൻ പ്രഫ. ജോർജ് ഓണക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. മലയാള സിനിമ സംവിധായകൻ സജി സുരേന്ദ്രൻ, കവി ഇ.കെ ദിനേശൻ, കെ.വി. മനോജ്, അമർ പ്രേം, എം.സി.എ. നാസർ, നാസർ, ടി.പി സുധീഷ്, ബദറുദ്ദീൻ പണക്കാട്, സിറാജുദ്ദീൻ, അനൂപ് അനിൽ ദേവൻ, സി.എ. ബിജു, എസ്.എം ജാബിർ, റഫീഖ് മട്ടന്നൂർ, മോഹൻ ശ്രീധർ, മഞ്ജു ശ്രീകുമാർ, ജെനി, ശ്രീജ സുരേഷ്, സിറാജ് ആസ്റ്റർ, സജീഷ് തുടങ്ങിയവർക്കൊപ്പം യു.എ.ഇയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ അനുസ്മരണം നടത്തി. അക്കാഫ് വൈസ് പ്രസിഡന്‍റ് അഡ്വ. ഹാഷിക് തൈക്കണ്ടി യോഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.