യു.എ.ഇ ഐ.എം.സി.സി ഭാരവാഹികൾക്ക് നൽകിയ സ്വീകരണം
Posted On
date_range Updated On
date_range യു.എ.ഇ ഐ.എം.സി.സി ഭാരവാഹികൾക്ക് സ്വീകരണം നൽകി
ദുബൈ: ഐ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി, യു.എ.ഇ ഐ.എം.സി.സി പുതിയ ഭാരവാഹികൾക്ക് സ്വീകരണം നൽകി. മൻസൂർ ഡി.കെയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനം യു.എ.ഇ ഐ.എം.സി.സി പ്രസിഡൻറ് കുഞ്ഞാവുട്ടി ഖാദർ ഉദ്ഘാടനം ചെയ്തു.
ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് പ്രഭാഷണം നടത്തി. യു.എ.ഇ ഐ.എം.സി.സി ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ്, അനീസ് റഹ്മാൻ നീർവേലി, എൻ.എം. അബ്ദുല്ല, ബക്കർ ഗുരുവായൂർ, പി.പി. ബഷീർ, താഹിറലി പൊറോപ്പാട്, നബീൽ അഹമ്മദ്, ഖാദർ ആലംപാടി, അഷ്‌റഫ് ഉടുമ്പുന്തല എന്നിവർ സംസാരിച്ചു. ഐ.എം.സി.സി കാസർകോട് ജില്ല ജനറൽ സെക്രട്ടറി മുസ്‌തു എരിയാൽ സ്വാഗതവും കരീം മല്ലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.