അ​ജ്മാ​നി​ൽ ‘മ​സ്ഫൂ​ത്ത് ഗേ​റ്റ്’ പ​ദ്ധ​തി അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ശി​ദ്

അ​ൽ നു​ഐ​മി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഗ്രാ​മ​വി​ക​സ​ന സം​രം​ഭ​മാ​യ ‘മ​സ്ഫൂ​ത്ത് ഗേ​റ്റ്’ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം

അ​ജ്മാ​ന്‍: യു.​എ.​ഇ ഗ്രാ​മ വി​ക​സ​ന സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ജ്മാ​നി​ൽ ‘മ​സ്ഫൂ​ത്ത് ഗേ​റ്റ്’ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി.

സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് അ​ൽ നു​ഐ​മി​യാ​ണ് അ​ജ്മാ​നി​ലെ മ​സ്ഫൂ​ത്ത് പ്ര​ദേ​ശ​ത്ത് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. രാ​ജ്യ​ത്തെ ഗ്രാ​മ​ങ്ങ​ളി​ൽ സു​സ്ഥി​ര വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​മി​റേ​റ്റ്സ് കൗ​ൺ​സി​ൽ ഫോ​ർ ബാ​ല​ൻ​സ്ഡ് ഡെ​വ​ല​പ്‌​മെ​ന്റ് അ​ജ്മാ​ൻ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 500 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് ഈ ​പ​ദ്ധ​തി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 40 മീ​റ്റ​ർ വ​രു​ന്ന വാ​സ്തു​വി​ദ്യാ ന​ട​പ്പാ​ത ഇ​തി​ല്‍ ഉ​ൾ​ക്കൊ​ള്ളും. യു.​എ​ൻ ടൂ​റി​സം 2025ൽ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടൂ​റി​സം വി​ല്ലേ​ജി​നു​ള്ള പ​ദ​വി അ​ജ്മാ​നി​ലെ മ​സ്ഫൂ​ത്ത് വി​ല്ലേ​ജി​ന് ന​ൽ​കി​യി​രു​ന്നു.

യു.​എ.​ഇ ഗ്രാ​മ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, അ​വ​യു​ടെ സേ​വ​ന​ങ്ങ​ളും സു​പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ക, ദേ​ശീ​യ സ്വ​ത്വ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ആ​ക​ർ​ഷ​ക​മാ​യ സ്ഥ​ല​ങ്ങ​ളാ​ക്കി മാ​റ്റു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള കൗ​ൺ​സി​ലി​ന്റെ ത​ന്ത്ര​പ​ര​മാ​യ സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​പ​ദ്ധ​തി. അ​ജ്മാ​ന്റെ സ​മ​ഗ്ര വി​ക​സ​ന യാ​ത്ര​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് മ​സ്ഫൂ​ത്ത് ഗേ​റ്റ് പ​ദ്ധ​തി പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്നും രാ​ജ്യ​ത്തി​ന്റെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന സ​ന്തു​ലി​ത വി​ക​സ​നം കൈ​വ​രി​ക്കു​ക എ​ന്ന യു.​എ.​ഇ​യു​ടെ കാ​ഴ്ച​പ്പാ​ട് ഇ​ത് ഉ​ൾ​ക്കൊ​ള്ളു​ന്നു​വെ​ന്നും അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി പ​റ​ഞ്ഞു. ഗ്രാ​മ​ങ്ങ​ളു​ടെ​യും പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന​തും ആ​ഗോ​ള ടൂ​റി​സം, സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ എ​ന്ന പ​ദ​വി ഉ​യ​ർ​ത്തു​ന്ന​തു​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട് ഫോ​ർ ഡെ​വ​ല​പ്‌​മെ​ന്റ് ആ​ൻ​ഡ് ഫാ​ള​ൻ ഹീ​റോ​സ് അ​ഫ​യേ​ഴ്‌​സി​ന്റെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ദി​യാ​ബ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ അ​ധ്യ​ക്ഷ​നാ​യ എ​മി​റേ​റ്റ്‌​സ് കൗ​ൺ​സി​ൽ ഫോ​ർ ബാ​ല​ൻ​സ്ഡ് ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ ശ്ര​മ​ങ്ങ​ളെ അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി പ്ര​ശം​സി​ച്ചു.

എ​മി​റേ​റ്റ്‌​സ് കൗ​ൺ​സി​ൽ ഫോ​ർ ബാ​ല​ൻ​സ്ഡ് ഡെ​വ​ല​പ്‌​മെ​ന്റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഖ​ലീ​ഫ അ​ൽ ക​അ​ബി, അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ നു​ഐ​മി, നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന​ത്തി​ൽ

പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The rural development initiative 'Masfoot Gate' project has been launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.