എഫ്​.സി.എൽ ലോയേഴ്​സ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ

എഫ്​.സി.എൽ സേവനങ്ങൾ ഇനി ദുബൈയിലും

ദുബൈ: കഴിഞ്ഞ 14 വർഷത്തിലേറെയായി ആസ്‌ട്രേലിയയിൽ വിവിധ മേഖലകളിൽ വിശ്വാസ്യതയാർന്ന സേവനങ്ങൾ നൽകി വരുന്ന ഫ്ലൈവേൾഡ് ഗ്രൂപ്പിന്‍റെ കൊമേഴ്സ്യൽ ലോ വിഭാഗമായ എഫ്​.സി.എൽ ലോയേഴ്​സ്​ യു.എ.ഇയിൽ പ്രവർത്തനം ആരംഭിച്ചു.

യു.എ.ഇയിലെ പ്രവാസികൾക്കും വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഫ്​.സി.എൽ ലോയേഴ്​സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഫാമിലി ലോ, റന്റൽ തർക്കങ്ങൾ, എംപ്ലോയ്‌മെന്റ് ലോ, ട്രാവൽ ബാൻ, ചെക്ക് കേസുകൾ, ബിസിനസ് ലോ, കോർപറേറ്റ് ലോ, വിൽസ് തയാറാക്കൽ, കരാർ തയാറാക്കലും പരിശോധനയും, നിയമോപദേശം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ എഫ്​.സി.എൽ മുഖേന ലഭ്യമാകും. യു.എ.ഇയിൽ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ മിഡിൽ ഈസ്റ്റിലെ നിയമസേവന രംഗത്ത് കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന് എഫ്​.സി.എൽ ലോയേഴ്​സ് ഡയറക്ടർ അഡ്വ. താര എസ്. നമ്പൂതിരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ അക്കാഫ്​ പ്രസിഡന്റ് പോൾ ടി. ജോസഫ്, അഡ്വ. താര എസ്. നമ്പൂതിരി, ​ൈഫ്ലവേൾഡ്​ ​ഗ്രൂപ്​ സി.ഇ.ഒ റോണി ജോസഫ്, സി.ഒ.ഒ പ്രിൻസ് ജേക്കബ് എബ്രഹാം, യു.കെ ഡയറക്ടർ ടിൻസ് എബ്രഹാം, ൈഫ്ലവേൾഡ്​ ഓവർസീസ്​ എജുക്കേഷൻ ഡയറക്ടർ റോബി ജോസഫ്, യു.എ.ഇ റീജ്യനൽ ഹെഡ് ഡാനിയൽ ജോണി, ആർ.ജെ ഫസലു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Accident-free Summer: Ajman Police launches traffic campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.