ഇത്തിഹാദ് റെയിൽ: രണ്ടു വയസ്സിൽ താഴെയുള്ളവർക്ക് യാത്ര സൗജന്യം

ദുബൈ: ജൂൺ 30ന്​ സർവിസിന്​ തുടക്കമിട്ട ഇത്തിഹാദ് റെയിൽ കുട്ടികൾക്കും, മുതിർന്ന പൗരന്മാർക്കുമുള്ള ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചു. രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. 60 പിന്നിട്ടവർക്ക് നിരക്കിൽ​ 20 ശതമാനം ഇളവുണ്ട്.

ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് തുടങ്ങിയതിന്റെ ഭാഗമായി നിലവിൽ പ്രായപൂർത്തിയായ എല്ലാവർക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം കിഴിവ്​ നൽകുന്നുണ്ട്​. 109 ദിർഹമിന്റെ കംഫർട്ട് ക്ലാസ് ടിക്കറ്റിൽ ഇപ്പോൾ യാത്ര ചെയ്യാൻ 55 ദിർഹം മതി. 239 ദിർഹമിന്റെ പ്രീമിയം ക്ലാസിൽ 120 ദിർഹമിന്​ ഇപ്പോൾ ടിക്കറ്റ് ലഭിക്കും.

17 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതി. 14 വയസ്സിൽ താഴെയുള്ളവർ മുതിർന്നവരുടെ കൂടെയായിരിക്കണം യാത്ര ചെയ്യേണ്ടത്. രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കളുടെ മടിയിലിരുന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്യാം. ഇവർക്ക് പ്രത്യേക സീറ്റ് വേണമെങ്കിൽ 'ചൈൽഡ് ടിക്കറ്റ്' എടുക്കണം.

മുതിർന്നവർക്ക് 20 ശതമാനം ഇളവ് ലഭിക്കാൻ​ പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ യാത്രയിൽ കൈയിൽ കരുതണം. സേവർ, വാല്യൂ, ഫ്ലെക്സ് എന്നിങ്ങനെ മൂന്ന് തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. സേവറിൽ റീഫണ്ട് ലഭിക്കില്ല, യാത്രാസമയമോ തിയതിയോ മാറ്റാൻ കഴിയില്ല. വാല്യൂവിൽ 72 മണിക്കൂർ മുമ്പ് വരെ യാത്രയുടെ സമയം മാറ്റാം, പക്ഷേ റീഫണ്ട് ഇല്ല. ഫ്ലെക്സിൽ 24 മണിക്കൂറിന് മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ പൂർണ റീഫണ്ട് ലഭിക്കും. 24 മണിക്കൂറിന് ശേഷമാണെങ്കിൽ 30 ശതമാനം പണം തിരികെ ലഭിക്കും. യാത്രാസമയവും തീയതിയും മാറ്റാമെങ്കിലും ഒരു കാറ്റഗറിയിലും സ്റ്റേഷൻ മാറ്റാൻ കഴിയില്ല.

Tags:    
News Summary - Abu Dhabi sets standards for research involving children.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.