Posted On
date_range Updated On
date_range റോഡ് നവീകരണത്തിനായി അടച്ചിടും
അബൂദബി: സഅദിയാത്ത് ദ്വീപിലെ ജാക്വ്സ് ചിരാക് തെരുവിലെ റോഡ് നവീകരണ ഭാഗമായി അടച്ചിടുമെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. മാര്‍ച്ച് 29 മുതല്‍ ജൂണ്‍ 30 വരെയാണ് നിയന്ത്രണം. ഇതിനു പുറമെ അല്‍ ഐനിലെ നഹ് യാന്‍ ദ ഫസ്റ്റ് സ്ട്രീറ്റില്‍ (സാകിര്‍ റൗണ്ട് എബൗട്ട്) ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഏപ്രില്‍ രണ്ടുമുതല്‍ ഏപ്രില്‍ 13ന് പുലര്‍ച്ച അഞ്ചുവരെയാണ് ഇവിടെ ഗതാഗതം വഴി തിരിച്ചുവിട്ടിരിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളില്‍ ഡ്രൈവര്‍മാര്‍ ബദല്‍ പാതകള്‍ ഉപയോഗിക്കണമെന്ന് എ.ഡി മൊബിലിറ്റി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.