ദുബൈ: ഇന്റർപോൾ തിരയുന്ന കൊടുംകുറ്റവാളിയെ പിടികൂടി ആഭ്യന്തര വകുപ്പ് നെതർലാൻഡിന് കൈമാറി. ഇന്റർപോളിന്റെ റെഡ് നോട്ടീസ് അനുസരിച്ച് ദുബൈ പൊലീസാണ് പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ഗുണ്ടാ പ്രവർത്തനം എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടയാളാണ് പ്രതി. കോടതി വിധിയുടെയും നീതിന്യായ മന്ത്രാലയത്തിന്റെയും തീരുമാനപ്രകാരമാണ് ഇയാളെ കൈമാറിയത്.
അന്താരാഷ്ട്ര നിയമ നടപടികളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് നടപടി. രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുന്നതിലും സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര സഹകരണം പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച രണ്ട് രാജ്യാന്തര കുറ്റവാളികളെ യു.എ.ഇ ആഭ്യന്തര മന്ത്രാലയം ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങൾക്ക് കൈമാറിയിരുന്നു. ഇന്റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെയും ദുബൈ പൊലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.