സുരേഷ്കുമാർ സൂരജ്

ദുബൈയിയിൽ കാണാതായ കൊല്ലം സ്വദേശി മടങ്ങിയെത്തി

ദുബൈ: ദുബൈയിൽ കാണാതായ കൊല്ലം സ്വദേശിയായ യുവാവ്​ ഒരാഴ്ചക്ക്​ ശേഷം മടങ്ങിയെത്തി. കൊല്ലം കൊറ്റംങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവൺമെന്‍റ്​ ഹയർ സെക്കൻഡറി സ്‌കൂളിന് മുൻവശം താമസിക്കുന്ന സുരേഷ് കുമാർ സൂരജാണ്​​ (24) മടങ്ങിയെത്തിയത്​. ആറ്​ മാസം മുമ്പ്​ സന്ദർശക വിസയിലാണ് സുരേഷ് കുമാർ ദുബായിയിൽ എത്തിയത്.

ക്രെഡിറ്റ് കാര്‍ഡ് സെയില്‍സുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇദ്ദേഹത്തിന് ജോലി. ഹോര്‍ലാന്‍സിലെ അല്‍ ഷാബ് വില്ലേജിൽ താമസിക്കുന്ന സുരേഷ് കുമാർ കഴിഞ്ഞ വ്യാഴാഴ്ചയാണ് താമസ സ്ഥലത്ത് നിന്ന് പോയത്.

അജ്​മാനിലായിരുന്നുവെന്നും മൊബൈലും പണവും നഷ്ടപ്പെട്ടതോടെ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ്​ ഇയാൾ സുഹൃത്തുക്കളോട്​ പറഞ്ഞത്​. ഇദ്ദേഹത്തെ കാണാനില്ലെന്ന്​ കാണിച്ച്​ ബന്ധുക്കൾ മുറഖബാദ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. 

Tags:    
News Summary - The Kollam native who went missing in Dubai has returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.