നെതർലൻഡ്​ രാജാവും രാജ്ഞിയും

നെതർലൻഡ്​ രാജാവും രാജ്ഞിയും ബുധനാഴ്​ച എക്​സ്​പോയിൽ

ദുബൈ: നെതർലൻഡ് രാജാവ്​ വില്യം അലക്​സാണ്ടറും രാജ്ഞി മാക്​സിമയും ബുധനാഴ​്​ച എക്​സ്​പോ നഗരിയിലെത്തും. ​നെതർലൻഡ് പവലിയ​െൻറ ഔദ്യോഗിക ഉദ്​ഘാടനം നിർവഹിക്കാനും രാജ്യത്തി​െൻറ ദേശീയ ദിനാചരണത്തിൽ പ​ങ്കെടുക്കാനുമാണ്​ ഇരുവരുമെത്തുന്നത്​.

അൽ വസ്​ൽ പ്ലാസയിലാണ്​ ദേശീയ ദിനാചരണ ചടങ്ങുകൾ നടക്കുക. ഇവർക്കൊപ്പം നെതർലൻഡ് ​വിദേശ വ്യാപാര-വികസന മന്ത്രി ടോം ഡി ബ്രുജിനും യു.എ.ഇയിലെത്തും. സുസ്​ഥിര നഗര വികസനവുമായി ബന്ധപ്പെട്ട്​ യു.എ.ഇയുമായി സഹകരിക്കുന്നതിന്​ വിവിധ തലങ്ങളിൽ ചർച്ചകൾക്ക്​ മന്ത്രി നേതൃത്വം വഹിക്കും. ജലം, സുസ്ഥിര ഊർജം, ഭക്ഷണം, നഗര വികസനം, ലോജിസ്​റ്റിക്‌സ് മേഖലകളിൽ പ്രവർത്തിക്കുന്ന 50 ഓളം ഡച്ച് കമ്പനികളാണ്​ രാഷ്​ട്ര നേതാക്കളോടൊപ്പം യു.എ.ഇയുമായി സഹകരണത്തിന്​ എത്തുന്നത്​. നെതർലൻഡ്​ പവലിയ​െൻറ ആറുമാസ പരിപാടികളുടെ ഭാഗമായാണ്​ മന്ത്രിതല സംഘം വിശ്വമേളയിലെത്തുന്നത്​.

ദേശീയ ദിനാചരണത്തി​െൻറ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ എക്​സ്​പോയിലെ രാജ്യത്തി​െൻറ പവലിയനിൽ സന്ദർശകർക്ക്​ പ്രവേശനം അനുവദിക്കില്ലെന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - The King and Queen of the Netherlands at the Expo on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.