വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി

ദുബൈ: സന്ദർശക വിസയിലെത്തിയ ഇന്ത്യക്കാർ ദുബൈ വിമാനത്താവളത്തിൽ വീണ്ടും കുടുങ്ങി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എത്തിയ 300ഓളം ഇന്ത്യക്കാരാണ്​ കുടുങ്ങിയിരിക്കുന്നത്​.ഇവരിൽ മലയാളികളില്ല. 1300ഓളം പാകിസ്​താനികളും വിമാനത്താവളത്തിൽനിന്ന്​ പുറത്തിറങ്ങാൻ കഴിയാത്തവരിൽപെടുന്നു. ഇവരിൽ 1276 പേരെ മടക്കിയയച്ചു. 98 പേർ വിമാനത്താവളത്തിൽ തുടരുന്നു. ഇവരെയും ഉടൻ മടക്കിയയക്കുമെന്ന്​ അധികൃതർ അറിയിച്ചു.

300ഓളം ഇന്ത്യക്കാരാണ്​ വിമാനത്താവളത്തിൽ കുടുങ്ങിയതെന്ന്​ കോൺസുലേറ്റ്​ സ്​ഥിരീകരിച്ചു. 80 പേർക്ക്​ പിന്നീട്​ പ്രവേശനം അനുവദിച്ചു. ബാക്കിയുള്ളവരെ മടക്കി അയക്കാൻ ശ്രമിക്കുന്നു. എന്നാൽ, വിമാനങ്ങൾ കുറവായതിനാൽ ഇവരുടെ മടക്കയാത്രയും പ്രതിസന്ധിയിലായിരിക്കുകയാണ്​.അതേസമയം, ടൂറിസ്​റ്റ്​ വിസയിൽ ജോലി അന്വേഷിച്ച്​ യു.എ.ഇയിലേക്ക്​ വരരുതെന്നും കൃത്യമായ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാവുവെന്നും ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു.

യു.എ.ഇയിൽ താമസിക്കാൻ സ്​ഥലവും സാമ്പത്തിക ശേഷിയുമുണ്ടെന്ന്​ അധികൃതരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളൂ.സന്ദർശക വിസക്കാർക്കുള്ള നിബന്ധനകൾ കർശനമാക്കിയതോടെയാണ്​ ഇവർ വിമാനത്താവളത്തിൽ അകപ്പെട്ടത്​.സന്ദർശക വിസയിലെത്തുന്നവർ റി​ട്ടേൺ ടിക്കറ്റ്​ ​നിർബന്ധമായും കൈയിൽ കരുതണമെന്ന്​ കഴിഞ്ഞ ദിവസം വിമാനക്കമ്പനികളും ദുബൈ എയർപോർട്ടും നിർദേശം നൽകിയിരുന്നു.

ഇത്​ പാലിക്കാതെ എത്തിയവരാണ്​ കുടുങ്ങിയവരിൽ ഏറെയും.കഴിഞ്ഞ ദിവസം മലയാളികൾ അടക്കം വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. ഒരു ദിവസത്തിന്​ ശേഷമാണ്​ ഇവർക്ക്​ പുറത്തിറങ്ങാൻ കഴിഞ്ഞത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.