Posted On
date_range Updated On
date_range ദുബൈയിൽ ചൂട് കനത്തുതന്നെ; ചില ഭാഗങ്ങളിൽ മഴ സാധ്യത
ദുബൈ: ചൂട് അതിശക്തമായി തുടരുന്നതിനിടെ രാജ്യത്തിന്റെ തെക്ക്, കിഴക്ക് പ്രദേശങ്ങളിൽ തിങ്കളാഴ്ച മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
രാവിലെ അന്തരീക്ഷ ഈർപ്പം വർധിക്കുന്നത് കാരണമായി കനത്ത മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. ഈ ആഴ്ച മുഴുവൻ പകൽ സമയത്ത് താപനില ഉയർന്ന നിലയിൽ തന്നെയായിരിക്കും. ബുധനാഴ്ചയോടെ അബൂദബിയിൽ 44 ഡിഗ്രിയും ദുബൈയിൽ 42 ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്നത്.
മണിക്കൂറിൽ 25 കി.മീറ്റർ വേഗത്തിലുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ പല സ്ഥലങ്ങളിലും പൊടിക്കാറ്റും പ്രതീക്ഷിക്കാം. തുറന്ന പ്രദേശങ്ങളിൽ ദൃശ്യതയെ ഇത് ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.