ഉമ്മുല്‍ഖുവൈന്‍ പൊലീസ് സംഘത്തിന് ഉപഹാരം സമ്മാനിക്കുന്നു

ഉമ്മുല്‍ഖുവൈന്‍ പൊലീസ് പ്രതിനിധി സംഘത്തെ സ്വീകരിച്ച് റാസല്‍ഖൈമ

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ പര്യടനം നടത്തി ഉമ്മുല്‍ഖുവൈന്‍ പൊലീസ് പ്രതിനിധി സംഘം. അല്‍ ദിഗ്ദാഗ പൊലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ അലി റാശിദ് അല്‍ സഹദി സന്ദര്‍ശക സംഘത്തെ സ്വീകരിച്ചു.

സ്റ്റേഷനില്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തന രീതികള്‍ പരിചയപ്പെടുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം. ഇത്തരം സന്ദര്‍ശനങ്ങള്‍ അറിവുകള്‍ പരസ്പരം കൈമാറുന്നതിനും മറ്റു സ്ഥാപനങ്ങളുടെ നടപടിക്രമങ്ങള്‍ മനസിലാക്കുന്നതിനും പ്രധാനമാണെന്ന് അലി റാശിദ് പറഞ്ഞു. ഉമ്മുല്‍ഖുവൈന്‍ അല്‍മദീന പൊലീസ് സ്റ്റേഷനിലെ ഗാര്‍ഡ്സ് വിഭാഗം മേധാവി മേജര്‍ മിശ്അല്‍ അൽശ അലി പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി.

സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും മാനേജ്മെന്‍റ് രീതികള്‍ ശക്തിപ്പെടുത്തുന്നതിനും സന്ദര്‍ശനം സഹായിക്കുമെന്ന് മേജര്‍ മിശ്അല്‍ അഭിപ്രായപ്പെട്ടു. അല്‍ദിഗ്ദാഗ പൊലീസ് സ്റ്റേഷന്‍ ഗാര്‍ഡ്സ് വിഭാഗം മേധാവി മേജര്‍ ഡോ. റാശിദ് അല്‍ ബഗാം പ്രതിനിധിസംഘത്തെ സ്റ്റേഷനില്‍ ഫീല്‍ഡ് സന്ദര്‍ശനത്തിന് അനുഗമിച്ചു.

Tags:    
News Summary - Ras Al Khaimah Police Welcomes Umm Al Quwain Police Delegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.