സെന്‍റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിലെ എട്ട് നോമ്പ് പെരുന്നാളിന് വികാരി ഫാ. എബിൻ ഊമേലിൽ കൊടിയേറ്റുന്നു 

എട്ടുനോമ്പ് പെരുന്നാൾ

ഷാർജ: സെന്‍റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്‍റെ എട്ട് നോമ്പ് പെരുന്നാളിന് ആരംഭമായി. വി. കുർബാനക്കുശേഷം വികാരി ഫാ. എബിൻ ഊമേലിൽ കൊടിയേറ്റി. സെപ്റ്റംബർ ഏഴുവരെ വൈകിട്ട് ഏഴിന് സന്ധ്യാ പ്രാർത്ഥനയും എട്ടിന് വി. കുർബാനയും നടത്തപ്പെടും.

ദിവസവും ശുശ്രൂഷകൾക്ക് യു.എ.ഇയിലെ വിവിധ ദേവാലയങ്ങളിലെ വൈദികർ നേതൃത്വം നൽകും. പ്രധാന പെരുന്നാൾ ദിവസമായ സെപ്റ്റംബർ ഏഴിന് വൈകീട്ട് യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് മുഖ്യകാർമികത്വം വഹിക്കും. എല്ലാ ദിവസവും കഞ്ഞി നേർച്ചയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി എം.സി. ഏലിയാസ് അറിയിച്ചു.

Tags:    
News Summary - The festival of eight fasts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.