യാസ് വാട്ടര്‍വേള്‍ഡ് യാസ് ഐലന്‍ഡ്
അബൂദബി: വിപുലീകരിച്ച യാസ് വാട്ടര്‍വേള്‍ഡ് യാസ് ഐലന്‍ഡ് ഏപ്രില്‍ നാലിന് സന്ദർശകർക്ക് തുറന്നുനല്‍കുമെന്ന് ‘മിറാല്‍’ അറിയിച്ചു. ലോസ്റ്റ് സിറ്റി തീമില്‍ പുതിയ സ്ലൈഡുകളും മറ്റുമാണ് യാസ് വാട്ടര്‍വേള്‍ഡില്‍ ഒരുക്കിയിട്ടുള്ളത്. എട്ട് പുതിയ സ്ലൈഡുകള്‍, രണ്ട് ജമ്പിങ് പ്ലാറ്റ്ഫോമുകള്‍, ഒരു ലോഞ്ചിങ് പൂള്‍ എന്നിവയാണ് വിപുലീകരിച്ച വിഭാഗത്തിലുള്ളത്.
ഇതോടെ യാസ് വാട്ടര്‍വേള്‍ഡിലെ വിവിധ വിനോദോപാധികളുടെ എണ്ണം 70 കടന്നു. യാസ് ദ്വീപില്‍ ലോകോത്തര വിനോദ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് വിപുലീകരിച്ച സൗകര്യങ്ങള്‍ തുറന്നുകൊടുക്കുന്നതെന്ന് മിറാലിന്റെ ചീഫ് പോര്‍ട്ട്‌ഫോളിയോ ഓഫിസറായ ജൊനാഥന്‍ ബ്രൗണ്‍ ചൂണ്ടിക്കാട്ടി.
40 മീറ്ററിലേറെ ഉയരത്തില്‍ നിന്നുള്ള മതാമിര്‍സ് ഡ്രോപ് എന്ന വാട്ടര്‍ സ്ലൈഡ് ആണ് പുതിയ സ്ലൈഡുകളിലൊന്ന്. യു.എ.ഇയിലെ തന്നെ ഏറ്റവും ഉയരമുള്ള വാട്ടര്‍ സ്ലൈഡാണിത്. 233 മീറ്റര്‍ സ്ലൈഡ് റണ്‍, ഫ്രീഫാള്‍ ട്യൂബ് റേസറായ സഹില്‍ മതാമിര്‍, മതാമിര്‍ ലൂപ്, മതാമിര്‍ ട്വിസ്റ്റ്, മതാമിര്‍ ലൈറ്റ്‌സ്, മതാമിര്‍ സ്ലാഷ് തുടങ്ങി വിനോദത്തിന്റെ കൊടുമുടിയില്‍ കയറ്റുന്ന സ്ലൈഡുകളും പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കുടുംബ സൗഹൃദ അന്തരീക്ഷത്തില്‍ ഒരുക്കിയിരിക്കുന്ന വിപുലമായ നീന്തല്‍ സൗകര്യമായ സറാബ്, ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടാന്‍ കഴിയുന്ന അല്‍ അഫ്ദ എന്നിവയും പുതിയ ആകര്‍ഷണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.