ദുബൈ ചാപ്റ്റർ കേരള മാപ്പിളകല അക്കാദമി ആദരിച്ച എടരിക്കോട് കോൽക്കളി ടീം
ഷാർജ: ദുബൈ ചാപ്റ്റർ കേരള മാപ്പിള കലാ അക്കാദമി സംഘടിപ്പിച്ച ‘പാട്ടും പാട്ടറിവും’ പരിപാടിയിൽ കോൽക്കളിയുടെ തനിമ ചോരാതെ അവതരിപ്പിച്ച് എടരിക്കോടിന്റെ പ്രവാസി കലാകാരന്മാർ. കഴിഞ്ഞ 17 വർഷമായി പ്രവാസ ലോകത്ത് കോൽക്കളിയെ സജീവമാക്കി നിർത്തിയതിന് ചടങ്ങിൽ എടരിക്കോട് സംഘം ആദരം ഏറ്റുവാങ്ങി. ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്സ് യു.എ.ഇ, ഒമാൻ ഡെപ്യൂട്ടി ജനറൽ മാനേജർ സിറാജുദ്ദീൻ മുസ്തഫ എടരിക്കോട് ടീമിന് മെമന്റോ സമ്മാനിച്ചു.
സബീബ് എടരിക്കോട്, ആസിഫ്, മഹറൂഫ്, നിസാം, ആസിഫ് കോട്ടക്കൽ, ആരിഫ്, ഇഹ്സാൻ, ഫാരിസ് അബൂബക്കർ, ഫാസിൽ, അജ്മൽ, മുർഷിദ്, ഷംനാദ്, ഫാദിൽ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയ സംഘത്തിലുണ്ടായിരുന്നത്.പ്രവാസ ലോകത്ത് തനത് കോൽക്കളിയെ പ്രചാരപ്പെടുത്തിയതിനും ഈ രംഗത്തെ മികച്ച സംഭാവനകൾക്കും കോൽക്കളി ആചാര്യൻ ടി.പി. ആലിക്കുട്ടി ഗുരുക്കളുടെ പേരിലുള്ള ‘കലാ കാന്തി പുരസ്കാരം’ ചടങ്ങിൽ കലാകാരൻ അസീസ് മണമ്മലിന് സമ്മാനിച്ചു.
കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ പ്രസിഡന്റ് ബഷീർ ബെല്ലോ, ജനറൽ സെക്രട്ടറി ഒ.ബി.എം ഷാജി കാസർകോട്, ട്രഷറർ പി.കെ.സി. ഷംസുദ്ദീൻ പെരുമ്പട്ട, ഓർഗനൈസിങ് സെക്രട്ടറി മിസ്ഹബ് പടന്ന, പ്രോഗ്രാം കോഓഡിനേറ്റർ യാസ്ക് ഹസ്സൻ, വൈസ് പ്രസിഡന്റുമാരായ തസ്നീം അഹ്മദ് എളേറ്റിൽ, നിസാർ കളത്തിൽ, ഷമീം ചെറിയമുണ്ടം, സജീർ വിലാദപുരം, സഹീർ വെങ്ങളം, ജോ. സെക്രട്ടറിമാരായ ഹസീന മഹമൂദ്, അൻസിയ അനസ്, റിയാസ് ഹിഖ്മ, ഹുസൈനാർ എടച്ചാക്കൈ, ഗഫൂർ കുന്നിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.