അബൂദബി: കോവിഡ് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണത്തിൽ പങ്കെടുത്തതിെൻറ വിശദാംശങ്ങൾ വിഡിയോ ക്ലിപ്പിലൂടെ പങ്കുവെച്ച ഡോക്ടറുടെ ലൈസൻസ് അബൂദബി ആരോഗ്യവകുപ്പ് താൽക്കാലികമായി സസ്‌പെൻറ് ചെയ്തു. രോഗപ്രതിരോധ പരിശോധന ഫലങ്ങൾ പരസ്യപ്പെടുത്തിയത് രാജ്യത്തെ നിയമനിർമാണം, വാക്‌സിൻ പരീക്ഷണ പ്രോട്ടോകോൾ കരാറുകളുടെയും സ്വകാര്യതയുടെയും ലംഘനമാണ്.
ആരോഗ്യ നിയമനിർമാണ നടപടിക്രമങ്ങൾ അനുസരിച്ചാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ യു.എ.ഇയിൽ നടത്തുന്നതെന്നും എല്ലാവരും അന്താരാഷ്ട്ര പ്രോട്ടോകോളുകൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ശാസ്ത്ര ഗവേഷണ പഠനം പോലെ അതിൽ പങ്കെടുക്കുന്നവരെല്ലാം രഹസ്യ കരാറുകൾക്ക് വിധേയമാണ്.
ഉത്തരവാദിത്തമുള്ളവർക്കു മാത്രമേ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്താൻ അനുമതിയുള്ളൂവെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.