ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുമായി ചർച്ച നടത്തുന്നു
ദുബൈ: പുതുതായി ചുമതലയേറ്റ വടക്കൻ എമിറേറ്റുകളുടെ കൂടി ചുമതലയുള്ള ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുമായി ചർച്ച നടത്തി.
സഖ്ർ ബിൻ മുഹമ്മദ് സിറ്റിയിലെ ഭരണാധികാരിയുടെ കൊട്ടാരത്തിലായിരുന്നു ചർച്ച. ഇന്ത്യയും യു.എ.ഇയും തമ്മിലെ സഹകരണം ശക്തിപ്പെടാൻ ഉപകരിക്കുന്ന പ്രവർത്തനങ്ങൾക്ക് കോൺസൽ ജനറലിന് സാധിക്കട്ടെയെന്ന് ശൈഖ് സഊദ് ആശംസിച്ചു. ഇരു രാജ്യങ്ങളുടെ സൗഹൃദബന്ധത്തെ സംബന്ധിച്ച് സംസാരിച്ച കോൺസൽ ജനറൽ, സ്വീകരണത്തിനും ആതിഥ്യത്തിനും നന്ദിയറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ദുബൈയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി സതീഷ് കുമാര്‍ ശിവന് ചുമതലയേറ്റത്. കോൺസൽ ജനറലായിരുന്ന ഡോ. അമൻ പുരിക്ക് പുതിയ ചുമതല നൽകിയതിനെ തുടർന്നാണ് ഇദ്ദേഹം നിയമിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.