Posted On
date_range Updated On
date_range അതിക്രമിച്ചുകയറൽ, വാക്കേറ്റം; ബ്രിട്ടീഷുകാരന് പിഴ ചുമത്തി
ദുബൈ: അതിക്രമിച്ചുകയറുകയും വാക്കേറ്റം നടത്തുകയും ചെയ്ത കേസിൽ ബ്രിട്ടീഷ് വംശജനായ വിനോദസഞ്ചാരിക്ക് 3,000 ദിർഹം പിഴ.
അതിവേഗത്തിൽ വിധി പറയുന്ന ദുബൈ പബ്ലിക്ക് പ്രോസിക്യൂഷന്റെ ഏകദിന കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
75കാരനായ ബ്രിട്ടീഷ് പൗരനെതിരെയാണ് കേസ് ചുമത്തിയത്. തന്റെ മകളെയും പേരക്കുട്ടിയെയും സന്ദർശിക്കാനാണ് ഇയാൾ ദുബൈയിലെത്തിയത്.
പുതുവത്സര രാവിലാണ് തൊട്ടടുത്ത താമസക്കാരുമായി തർക്കത്തിലായത്. ഈ കേസിലാണ് അതിവേഗ കോടതി വിധി പറഞ്ഞത്. അതിവേഗം കേസുകൾ പരിഗണിക്കുകയും വിധികൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഏകദിന കോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.