Posted On
date_range Updated On
date_range വാഹനാപകടത്തില്‍ മരിച്ച തൊടുപുഴ സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
ദുബൈ: ദുബൈ അല്‍ ഖൈല്‍ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഇടുക്കി തൊടുപുഴ സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.
തൊടുപുഴ കാഞ്ഞാര്‍ പരേതനായ പൈമ്പിള്ളില്‍ സലീമിന്റെ മകന് ഷാമോന് സലീം (29) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ മരിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയില്‍പെട്ട് തല്‍ക്ഷണം മരിക്കുകയായിരുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു രാവിലെ വിമാനത്തില്‍ നാട്ടിലെത്തിച്ച് ഉച്ചയോടെ കുടയത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.