കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ‘കൾച്ചർ ഓഫ് കാം’ പരിപാടി
ഉമ്മുൽ ഖുവൈൻ: ‘മൈൻഡ് യുവർ മൈന്റ്സ്’ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ഉമ്മുൽഖുവൈൻ കലാലയം സാംസ്കാരിക വേദി ‘കൾചർ ഓഫ് കാം’ സംഘടിപ്പിച്ചു. മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതകളും പരിഹാരങ്ങളും സംഗമം ചർച്ച ചെയ്തു. സാംസ്കാരിക പ്രവർത്തകരുടെ ഒത്തിരിപ്പുകൾ പ്രവാസത്തിൽ മാനസിക ഐക്യം ഊട്ടിയുറപ്പിക്കുമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ ഫൈസൽ ബുഖാരി, നവാസ് വടകര, നിസാർ പുത്തൻപള്ളി, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ലത്തീഫ് പുള്ളാട്ട്, ഐ.സി.എഫ് ചെയർമാൻ ഷാജഹാൻ മുസ്ലിയാർ, ഖമറുദ്ദീൻ വേങ്ങര എന്നിവർ ചർച്ചയിൽ സംസാരിച്ചു. റിയാസ് ലത്തീഫി അധ്യക്ഷതവഹിച്ചു. സുഹൈൽ താനാളൂർ സ്വാഗതവും സ്വാലിഹുൽ മുതനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.