റാസൽഖൈമ: കലാലയം സാംസ്കാരിക വേദി യു.എ.ഇ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ യു.എ.ഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ഇന്ന് റാസൽഖൈമ അദൻ സെന്റിനറി സ്ക്വയറിൽ നടക്കും.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുള്ള 12 സോണുകളിൽ നിന്നായി 82 ഇനങ്ങളിലായി ആയിരത്തിലധികം മത്സരാർത്ഥികളാണ് അക്ഷരമുറ്റത്ത് മാറ്റുരക്കുന്നത്. യു.എ.ഇയിലെ സാംസ്കാരിക, മത, സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടിയിൽ പ്രമുഖ മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ അതിഥിയായി എത്തും.
മത്സരങ്ങൾക്കൊപ്പം വൈവിധ്യമാർന്ന അനുബന്ധ പരിപാടികളും സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്കാരിക സമ്മേളനം, സാഹിത്യ ചർച്ചകൾ, രചനാ പരിശീലനം എന്നിവക്ക് പുറമെ മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം നൽകുന്ന മെന്റൽ വെൽനസ് എക്സ്ബിഷനും നടക്കും. ന്യൂറോ ഡൈവേഴ്ജൻസി നേരിടുന്നവർക്കായി ഒരുക്കുന്ന ‘സ്നേഹോത്സവ്’, രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന പാരന്റിങ് സെഷൻ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.