ഓണ്‍ലൈന്‍ തട്ടിപ്പ്​: ജാഗ്രത പാലിക്കണമെന്ന്​ അജ്മാന്‍ പൊലീസ്

അജ്മാന്‍: വിവിധ തരം ഓൺലൈൻ തട്ടിപ്പുകള്‍ അരങ്ങേറുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ച് അജ്മാന്‍ പൊലീസ്. കൃഷിയിടങ്ങളും വിശ്രമ കേന്ദ്രങ്ങളും വാടകക്ക്​ നല്‍കുക, കാറുകൾ വാടകക്കെടുക്കുകയോ വിൽക്കുകയോ ചെയ്യുക, വില്ലകൾ വാടകക്ക്​ നൽകുകയും വിൽക്കുകയും ചെയ്യുക, ഷിപ്​മെന്റുകൾ സ്വീകരിക്കുന്നതിനും ഷിപ്പിങ്​ ഫീസ് അടക്കുന്നതിനുമുള്ള ലിങ്കുകൾ, അന്താരാഷ്ട്ര ഉൽപന്നങ്ങൾക്കുള്ള കിഴിവുകൾ, ഗാർഹിക തൊഴിലാളികളുടെ നിയമനം, സംഭാവന കാമ്പെയ്‌നുകൾ, ബാങ്കിങ്​ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അഭ്യർഥനകൾ, ഓഹരികളിലും റിയൽ എസ്റ്റേറ്റിലും നിക്ഷേപം സ്വീകരിക്കല്‍ തുടങ്ങിയ വിവിധ തരത്തിലുള്ള ഓൺലൈന്‍ പരസ്യങ്ങളൊരുക്കി തട്ടിപ്പുകള്‍ വ്യാപകമാകുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

വ്യാജ പരസ്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കും മറുപടി നൽകുമ്പോൾ സൂക്ഷിക്കണം. ഇത്തരം പരസ്യങ്ങളുടെ ഉറവിടം പരിശോധിച്ചശേഷം വ്യക്തതയില്ലാത്തവയിലേക്ക്​ മുൻകൂർ പണമടക്കരുത്​. സംശയാസ്പദമായ പരസ്യങ്ങൾ 067037309 എന്ന നമ്പറില്‍ റിപ്പോർട്ട് ചെയ്യാനും പൊലീസ് നിര്‍ദേശിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ സുരക്ഷിത പേയ്‌മെന്റ് രീതികൾ ഉപയോഗിക്കാനും ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചുള്ള മുൻ അവലോകനങ്ങൾ പരിശോധിക്കാനും പൊലീസ് ഉപഭോക്താക്കളോട്​ ആവശ്യപ്പെട്ടു.‎

Tags:    
News Summary - ഓണ്‍ലൈന്‍ തട്ടിപ്പ്​: ജാഗ്രത പാലിക്കണമെന്ന്​ അജ്മാന്‍ പൊലീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.