ഷാർജ: റമദാൻ മുന്നോട്ട് വെക്കുന്നത് സ്നേഹകാരുണ്യവും ഇല്ലാത്തവരുടെ പ്രയാസങ്ങൾ തിരിച്ചറിയുവാനുള്ള പാഠങ്ങളുമാണ്. ഇത് തിരിച്ചറിയുമ്പോൾ തന്നിലേക്ക് തന്നെ ചുരുങ്ങി കൂടുവാൻ ഒരു വിശ്വാസിക്കും സാധിക്കുകയില്ല, കർമ്മ പഥത്തിലേക്ക് അവരിറങ്ങും. യു.എ.ഇയിലെ വിവിധ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഇഫ്താർ വിരുന്നുകൾക്ക് നേതൃത്വം നൽകുന്ന ടീം ഇഫ്താറിെൻറ തളരാത്ത കരുത്തും ഇതാണ്. 55 ലേബർ ക്യാമ്പുകളിയായി 18,000 പേർക്കാണ് ടീം ഇഫ്താർ ദിനംപ്രതി സേവനം നടത്തുന്നത്. വിവിധ രംഗത്ത് പ്രവർത്തിക്കുന്ന 500 സന്നദ്ധ പ്രവർത്തകരാണ് ടീം ഇഫ്താറിെൻറ കരുത്ത്. റമദാൻ 25 പിന്നിട്ടപ്പോൾ നാലേകാൽ ലക്ഷം പേരാണ് ഇഫ്താറിൽ പങ്കെടുത്തതെന്ന് നേതൃത്വം നൽകുന്ന ഈസ അനീസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
റമദാനിൽ സജ പോലുള്ള ഒറ്റപ്പെട്ട് കിടക്കുന്ന ക്യാമ്പുകളിലെ തൊഴിലാളികൾ നോമ്പ് തുറക്കാൻ പ്രയാസപ്പെടുന്ന മനസിലാക്കിയ ഒരു പറ്റം ചെറുപ്പക്കാർ തുടക്കമിട്ട ഉദ്ദ്യമമാണ് യു.എ.ഇയിലെ ഏറ്റവും വലിയ സംഘടിത ഇഫ്താറായി വളർന്നത്. യു.എ.ഇ റെഡ്ക്രസൻറിെൻറ അനുമതിയോടു കൂടിയാണ് ടീമിെൻറ പ്രവർത്തനം. സജയിൽ മാത്രം 29 ക്യാമ്പുകളിലാണ് ടീം ഇഫ്താർ ഒരുക്കുന്നത്. ദുബൈ, അബൂദബി, അജ്മാൻ, റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലാണ് ബാക്കി ക്യാമ്പുകൾ. അസർ നമസ്ക്കാരത്തോടെ പ്രവർത്തകർ അവരവരുടെ ജോലികൾ ഏറ്റെടുക്കുന്നു.
ഇഫ്താർ സമയം അറിയിച്ച് ബാങ്ക് വിളി ഉയരുന്നതിന് മുമ്പായി എല്ലാം തയ്യാറായിരിക്കും. 12 സംഘടനകളാണ് ടീം ഇഫ്താറിനെ നയിക്കുന്നത്. വ്യക്തികളും സ്ഥാപനങ്ങളും ഇവരുമായി സഹകരിക്കുന്നു. ഓരോ ക്യാമ്പിലും ഭക്ഷണം ഉറപ്പുവരുത്തിയതിെൻറ അവലോകനവും അടുത്ത ദിവസത്തേക്കുള്ള പദ്ധതി ചർച്ചകളും, ചിട്ടയായ ഒരുക്കവും പ്രവർത്തനവുമാണ് ഈ സന്നദ്ധസേവകരെ വേറിട്ടതാക്കുന്നത്. ഈ വർഷം അഞ്ച് മുതൽ അഞ്ചര ലക്ഷം വരെ തൊഴിലാളികളെ നോമ്പുതുറപ്പിക്കാനാണ് ടീം ഇഫ്താർ പദ്ധതിയിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.