ചായ കപ്പ്​ വലിച്ചെറിഞ്ഞ്​ 500 ദിർഹം ഫൈൻ വാങ്ങല്ലേ

ദുബൈ: ചായകുടി ശീലമില്ലാത്തവർ ചുരുങ്ങും. ഒരു ദിർഹം നൽകിയാൽ പോലും നല്ല ഉഗ്രൻ ചായ കിട്ടുന്ന ഇഷ്​ടം പോലെ കടകളുമുണ്ട്​ ദുബൈയിലെങ്ങും. ചായ കുടി കഴിഞ്ഞ്​ കടലാസ്​ കപ്പ്​ ചവറുകൊട്ടകളിൽ തന്നെ ഇടാൻ കൂടി ശ്രദ്ധിക്കണം. അല്ലെങ്കിൽ കാൽ പണത്തി​​​​െൻറ പൂച്ച മുക്കാൽ പണത്തി​​​​െൻറ പാലു കുടിച്ചു എന്നു പറയുന്നതു പോലെ ഒരു ദിർഹത്തി​​​​െൻറ ചായ കുടിച്ച്​ 500 ദിർഹം ​പിഴ അടക്കേണ്ടി വരും.

നഗരം വൃത്തിയായി സൂക്ഷിക്കാനുള്ള നഗരസഭയുടെ ശ്രമങ്ങളുടെ ഭാഗമായാണ്​ ചായ കപ്പ്​, പഴത്തൊലി, സിഗററ്റ്​ കുറ്റി തുടങ്ങിയവ പൊതുസ്​ഥലങ്ങളിൽ നിക്ഷേപിക്കുന്നവർക്ക്​ പിഴ ചുമത്തുന്നത്​. ചാ യ കപ്പ്​ വലിച്ചെറിഞ്ഞാൽ 500 ദിർഹം പിഴ ലഭിക്കുമെന്ന വിവരം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ നഗരസഭ ഒാർമപ്പെടുത്തിയിട്ടുണ്ട്​.   ച്യൂയിംഗം ചവച്ച്​ അവശിഷ്​ടം പൊതു സ്​ഥലങ്ങളിലിടുന്നവരും പിഴയടക്കാൻ തയ്യാറായിക്കൊള്ളുക.

Tags:    
News Summary - tea cup-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.