ദുബൈ: യുഎ.ഇയിലെ വിവിധ സ്കൂളുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്ന ‘ടാലന്റ് ഈവ് 2025’ അക്കാദമിക പ്രതിഭാ പുരസ്കാര പരിപാടി ഞായറാഴ്ച നടക്കും. സി.ബി.എസ്.ഇ, കേരള ബോർഡ് സിലബസുകളിൽ 10, 12 ഗ്രേഡുകളിൽ ഈ വർഷത്തെ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവരെയാണ് ആദരിക്കുക. ദുബൈ മലപ്പുറം ജില്ല കെ.എം.സി.സിയുടെ കീഴിലെ സ്മാർട്ട് എജുക്കേഷൻ ആൻഡ് എൻഡോവ്മെന്റ് വിങ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ടാലന്റ് ഈവ് അവാർഡ്ദാന പരിപാടി ഈ വർഷം കൂടുതൽ വിപുലമായാണ് നടക്കുക. ദുബൈ അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്. അക്കാദമിക വിദഗ്ധനും കരിയർ ഗൈഡും മോട്ടിവേറ്ററും ഇന്റർനാഷനൽ െട്രയ്നറും മെന്ററുമായ ഡോ. റാഷിദ് ഗസ്സാലി വിദ്യാർഥികളുമായി സംവദിക്കും. വിദ്യാഭ്യാസ, ബിസിനസ്, പ്രഫഷനൽ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ആദരം ഏറ്റുവാങ്ങും.
വിവരങ്ങൾക്ക്: 0506705894/ 0502716625/ 0555322566.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.