തബാസ്കോ എം.സി.എല്ലിൽ ചാമ്പ്യന്മാരായ യു.എ.ഇ ചെമ്പിരിക്കൻസ് ടീം
ദുബൈ: അജ്മാൻ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പ്രഥമ തബാസ്കോ മേൽപ്പറമ്പ് ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ യു.എ.ഇ ചെമ്പിരിക്കൻസ് ജേതാക്കളായി. ഫൈനലിൽ കട്ടക്കാലിയൻസിനെ 19 റൂൺസിന്നാണ് ചെമ്പിരിക്ക തോൽപിച്ചത്. നിബ്രാസ് ചെമ്പിരിക്ക മാൻ ഓഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ടു. മേൽപ്പറമ്പിന് ചുട്ടുവട്ടത്തുള്ള എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
ചാമ്പ്യന്മാർക്കുള്ള ട്രോഫിയും കാഷ് അവാർഡും യാസറും, റണ്ണേഴ്സിനുള്ള ട്രോഫിയും കാഷ് അവാർഡും സമീർ കീഴൂറും കൈമാറി. സമ്മാനദാന ചടങ്ങിൽ സവാദ്, ഹമീദ് കല്ലും വളപ്പ്, ഹാഷിം ബോസ്സ്, സി.ബി ജാഫർ, സി.ബി അസീസ്, ഇല്യാസ്, ഇല്യാസ് ഹിൽടോപ്, നിയാസ്, സാബിർ, നിസാർ, ഇർഷാദ്, മൊയ്തീൻ കുഞ്ഞി കാദിരി, ഇബ്രൂ സാച്ചി, ജാഫർ ഹസൈനാർ, ഷംലു മുതലായവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.