ദുബൈ: പരിസ്ഥിതി സംരക്ഷിച്ച് അടിസ്ഥാന മേഖലയിൽ സുസ്ഥിര വികസനമൊരുക്കി യു.എ.ഇ മുന്നോട്ട്. ഐക്യരാഷ്ട്ര സഭയുടെ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ (യുനിഡോ) തയാറാക്കിയ സുസ്ഥിര വികസന ഇൻഡക്സിൽ മിഡ്ൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ യു.എ.ഇ ഒന്നാം സ്ഥാനത്തെത്തി. ആഗോള തലത്തിൽ 11ാം സ്ഥാനത്തുണ്ട് യു.എ.ഇ. 137 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് യു.എ.ഇയുടെ മുന്നേറ്റം രേഖപ്പെടുത്തിയത്.
ആഗോളതലത്തിൽ പേർചുഗൽ, സിംഗപ്പൂർ, ഫിൻലാൻഡ്, ഡെന്മാർക്ക്, ബെൽജിയം എന്നിവയാണ് മുന്നിൽ. ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാണ് യു.എ.ഇ മുന്നേറിയതെന്ന് വ്യവസായ, സാങ്കേതിക വകുപ്പ് അണ്ടർ സെക്രട്ടറി ഉമർ അൽ സുവൈദി പറഞ്ഞു.
സർക്കാർ നൽകുന്ന പിന്തുണയും സുസ്ഥിര നയങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിചേർത്തു. വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം, സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പ്ലാൻ 2030 എന്നവയെല്ലാം ഇൻഡക്സിൽ പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.