സുനില്‍ അസീസ്
Posted On
date_range Updated On
date_range സുനില്‍ അസീസ് ഇന്‍കാസ് യു.എ.ഇ പ്രസിഡന്‍റ്
ദുബൈ: ഇന്‍കാസ് യു.എ.ഇ പ്രസിഡന്‍റായി സുനില്‍ അസീസിനെ നിയമിച്ചു. ഇതോടൊപ്പം ഏഴ് എമിറേറ്റുകളിലും അല്‍ഐന്‍ മേഖലയും ഉള്‍പ്പടെ, എട്ട് സ്ഥലങ്ങളില്‍ പുതിയ പ്രസിഡന്‍റുമാരെയും നിയമിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ ഉത്തരവിറക്കി. യു.എ.ഇ ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ട്രഷറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സുനില്‍ അസീസ്. 35 വര്‍ഷമായി പ്രവാസിയാണ്. കൊല്ലം സ്വദേശിയായ ഇദ്ദേഹം എറണാകുളം കളമശ്ശേരിയിലാണ് താമസിക്കുന്നത്.
പി.കെ റഫീഖ് മട്ടന്നൂര്‍(ദുബൈ), അഡ്വ. വൈ.എ റഹീം(ഷാര്‍ജ), എ.എം അന്‍സാര്‍(അബൂദബി), എസ്.എ സലീം( റാസല്‍ഖൈമ), ജോജു മാത്യു(ഫുജൈറ), റഫീഖ് മാനംകണ്ടത്ത്(അജ്മാൻ), ഗീവര്‍ഗീസ് പണിക്കർ(ഉമ്മുല്‍ഖുവൈൻ), സന്തോഷ് പയ്യന്നൂര്‍(അല്‍ഐൻ) എന്നിവരാണ് നിയമിതരായ വിവിധ മേഖലകളിലെ പ്രസിഡന്‍റുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.