വേനൽ ചൂട്​; ബസ്​ ഷെൽട്ടറുകളിൽ ആർ.ടി.എ പരിശോധന

ദുബൈ: വേനൽ ചൂട്​ കനക്കുന്ന സാഹചര്യത്തിൽ എമിറേറ്റിലുടനീളമുള്ള എ.സി ബസ്​ ​ഷെൽട്ടറുകളിലും കാത്തിരിപ്പ്​ സൗകര്യങ്ങളിലും പരിശോധന നടത്തി റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). 621 സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന 895 ബസ്​ ഷെൽട്ടറുകളിലാണ്​ പ്രത്യേക പരിശോധന നടത്തിയത്​​. ഏറ്റവും ചൂട്​ കൂടുന്ന സമയങ്ങളിൽ എയർ കണ്ടീഷൻ സംവിധാനങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കാക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയുമായിരുന്നു ലക്ഷ്യം.

പൊതുജനങ്ങൾ ഉപയോഗിക്കുന്നതും പൊതുഗതാഗവുമായി ബന്ധമുള്ളതുമായ എല്ലാ സൗകര്യങ്ങളും പ്രവർത്തന സജ്ജമാണെന്ന്​ ഉറപ്പുവരുത്തുന്നതിനെറ ഭാഗമായാണ്​ പരിശോധന കാമ്പയിൻ സംഘടിപ്പിച്ചതെന്ന്​ ആർ.ടി.എയുടെ ബിൽഡിങ്​സ്​ ആൻഡ്​ ഫെസിലിറ്റീസ്​ ഡയറക്ടർ അബ്​ദുറഹ്​മാൻ അൽ ജനാഹി പറഞ്ഞു. 24 മണിക്കൂർ നീണ്ടു നിന്ന പരിശോധനകളിൽ സാ​ങ്കേതിക തകരാറുകൾ ക​ണ്ടെത്തുകയും ഉടനടി ശരിയാക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. പതിവ്​ പരിശോധനകൾ കൂടാതെയാണ്​ വേനൽ കാലത്തിന്​ മുന്നോടിയായുള്ള പരിശോധന. ഒരു യാത്രക്കാരനെ സംബന്ധിച്ച്​ ബസ്​ ഷെൽട്ടറുകൾ വെറും കാത്തിരിപ്പ്​ കേന്ദ്രങ്ങൾ മാത്രമല്ലെന്നും പുറത്തെ ശക്​തമായ ചൂടിൽ നിന്നുള്ള ആശ്വാസമേകുന്നതാണ്​.

വേനൽകാലത്ത്​ എമിറേറ്റിലെ താപനില 45 ഡിഗ്രി സെൽഷ്യസ്​ വരെ ഉയരാറുണ്ട്​. ഇതുമൂലം ശീതീകരണ സംവിധാനങ്ങളിലെ ചെറു തകരാറുകൾ​ പോലും വലിയ രീതിയിൽ യാത്രയെ ബാധിക്കും. പൊതു സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വൃത്തിയായ സൂക്ഷിക്കുന്നതിനുമായി പൊതുജനങ്ങൾക്കിടയിൽ ബോധവത്​കരണ കാമ്പയിനും ആർ.ടി.എ നടത്തുന്നുണ്ട്​. ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ നേരിട്ടാൻ ആർ.ടി.എ ആപ്പിലുള്ള മദീനത്തി സർവിസ്​ ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളിലൂടെ പരാതിപ്പെടാം.

Tags:    
News Summary - Summer heat; RTA inspects bus shelters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.