മലയാളം മിഷന് റാക് ചാപ്റ്റര്‍ സുഗതാഞ്ജലി കാവ്യാലാപന മത്സര വിജയികളായ ഇവ സാം, ഷിഫ്ന, ആഷ്യ റേച്ചല്‍ സോനു, കൃപ നിഷ മുരളി, വര്‍ഷ നീല്‍സ്, സവന്ത് രാഘവ്, കൃഷ്നീല്
പ്രസന്ന, സെയ ബിനോയ് എന്നിവര്‍
സുഗതാഞ്ജലി കാവ്യാലാപനം: റാക് ചാപ്റ്റര്‍ വിജയികള്‍
റാസല്‍ഖൈമ: മലയാളം മിഷന് റാക് ചാപ്റ്ററിന് കീഴിലുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത സുഗതാഞ്ജലി കാവ്യാലാപന മത്സരം റാസല്‍ഖൈമയില്‍ നടന്നു. സൂം പ്ലാറ്റ്ഫോമില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം.ബി. അനീസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അക്ബര്‍ ആലിക്കര സ്വാഗതമാശംസിച്ചു. രക്ഷാധികാരി മോഹനന് പിള്ള, കണ്‍വീനര്‍ അഖില, അധ്യാപികമാരായ ബബിത, ആബിദ, ലൗലി, സജിത, സൗമ്യ എന്നിവര്‍ സംസാരിച്ചു. ശ്രീജ എന്‍. ശ്രീകുമാര്‍, ജെയ്ന ചക്കാമഠത്തില്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. 16ഓളം കുട്ടികള്‍ മാറ്റുരച്ച മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഇവ സാം, സ്പെഷല്‍ കാറ്റഗറിയില്‍ ഷിഫ്നയും ഒന്നാം സ്ഥാനം നേടി. ആഷ്യ റേച്ചല്‍ സോനു, കൃപ നിഷ മുരളി, വര്‍ഷ നീല്‍സ് (ജൂനിയര്‍), സവന്ത് രാഘവ്, കൃഷ്നേല് പ്രസന്ന, സെയ ബിനോയ് (സബ് ജൂനിയര്‍) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.